സൂപ്പർ സ്റ്റാറുകളുടെ സിനിമകൾ ഒരുപാട് തീയേറ്റർ കണ്ട ഒരു രസമായിരുന്നു മാർച്ച് 2025. പുറത്തു വന്ന കണക്കുകൾ അനുസരിച്ച് മലയാളം ഫിലിം ഇൻഡസ്ട്രിക്ക് ഏറ്റവും കൂടുതൽ നഷ്ടങ്ങൾ സമ്മാനിച്ച ഒരു മാസമായി മാർച്ച് കണക്കാക്കപ്പെടുന്നു. ഇറങ്ങിയ 15 പടങ്ങളിൽ 14 ചിത്രങ്ങളും ബോക്സ്ഓഫീസിൽ വൻ പരാജയം ആയിരുന്നു. മോഹൻലാൽ പ്രിത്വിരാജ് കോമ്പിനേഷൻ കൊണ്ടുവന്ന എമ്പുരാൻ മാത്രമാണ് വിജയം കണ്ട ഒരേഒരു ചിത്രം.

ഈ രീതിയിൽ മുന്നോട്ടു പോയാൽ മലയാളം മൂവിലോകം തന്നെ അപ്രത്യക്ഷമാകും. ഒരുപാട് പണം മുടക്കി പടം നിർമിച്ചു തീയേറ്ററിൽ എത്തുന്ന ചിത്രങ്ങൾ പരാജയമാകുന്നത് നിർമ്മാതാക്കളെ കുറച്ചൊന്നുമല്ല സമ്മർദ്ദത്തിലേക്കുന്നത്.