മലയാളത്തിൽ ഒരുപാട് ഒരുപാട് വിമർശനങ്ങളും സ്തുതികളും ഏറ്റുവാങ്ങിയ ആക്ഷൻ ത്രില്ലെർ ചിത്രമായിരുന്നു മാർക്കോ. ഉണ്ണിമുകുന്ദൻ നായകനായി എത്തിയ ഈ ചിത്രം വയലൻസ് പ്രൊമോട്ട് ചെയ്യുന്നു എന്നതിന്റെ പേരിൽ ഒരുപാട് വിമർശനങ്ങൾ നേരിട്ടു. മാർക്കോ 2 എന്ന പ്രൊജക്റ്റ് സംസാവിഷയമായപ്പോൾ സമൂഹത്തിൽ നെഗറ്റീവ് ഔട്ട്ലൂക് ആണ് ലഭിച്ചത്. പ്രേഷകർ ആകാംഷയോടെ കാത്തിരുന്ന ഒരു ഉത്തരവുമായി ഇപ്പോൾ ഉണ്ണി മുകുന്ദൻ വന്നിരിക്കുന്നു. മാർക്കോ2 എന്ന പ്രൊജക്റ്റ് ഉപേക്ഷിച്ചു എന്നാണ് താരം പറയുന്നത്.

താരത്തിന്റെ ഇൻസ്റ്റാഗ്രാം പേജിൽ ആരാധകരുടെ മാർക്കോ2വിനെ കുറിച്ചുള്ള ചോദ്യങ്ങൾക്കു മറുപടിയായിട്ടാണ് ഉണ്ണി രണ്ടാം ഭാഗം ഉണ്ടാകില്ല എന്നു പറഞ്ഞത്. ‘ക്ഷമിക്കണം, മാര്‍ക്കോ സീരിസ് തുടരാനുള്ള പദ്ധതികള്‍ ഞാന്‍ ഉപേക്ഷിച്ചു. പ്രൊജക്ടിനുചുറ്റും വലിയ നെഗറ്റിവിറ്റിയാണ്. മാര്‍ക്കോയെക്കാള്‍ വലുതും മികച്ചതുമായ ഒന്ന് കൊണ്ടുവരാന്‍ ഞാന്‍ ശ്രമിക്കാം. നിങ്ങള്‍ തന്ന സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി’ എന്നാണ് ഉണ്ണി കമന്‍റില്‍ കുറിച്ചത്.