അനന്തിക സനിൽകുമാർ എന്ന മലയാളി നായികയാകുന്ന 8 വസന്തലു എന്ന സിനിമ ജൂൺ 20ന് റിലീസ് ആകുകയാണ്. മാർഷ്യൽ ആർട്ടിസ്റ്റായി അനന്തിക എത്തുന്ന ഈ ചിത്രത്തിന്റെ പ്രി റിലീസ് ഇവന്റ് കഴിഞ്ഞ ദിവസമാണ് നടന്നത്. ഫാനീന്ദ്ര നർസെറ്റി സംവിധാനം ചെയ്യുന്ന ഈ ചിത്രം പറയുന്നത് സാധാരണകാരിയായ ഒരു മാർഷ്യൽ ആർട്ടിസ്റ്റിന്റെ കഥയാണ്.

ശുദ്ധി അയോദ്ധ്യ എന്ന് പേരിൽ സിനിമയിൽ എത്തുന്ന ഒരു പെൺകുട്ടിയുടെ എട്ടു വർഷത്തെ ജീവിതവും അവരുടെ പരിണമവുമാണ് ഈ ചർച്ച ചെയ്യുന്നത്. 19 വയസ്സിൽ തുടങ്ങി 27കാരിയായി വരെയുള്ള ശുദ്ധിയുടെ ജീവിതം സിനിമയിലൂടെ പറയുന്നു. ഒരു കഠിന പ്രയത്നത്തിലൂടെയാണ് ഈ കഥാപത്രമായി മാറിയത്. മൂന്ന് മാസമാണ് അനന്തിക മാർഷ്യൽ ആർട്സ് പരിശീലനം നടത്തിയത്.