മലയാളത്തിനും മലയാളിക്കും ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു നടിയാണ് സംയുക്ത. ഇപ്പോൾ താരം സിനിമയിൽ സജീവമല്ല എങ്കിലും സാമൂഹ്യമാധ്യമങ്ങളിലുടെ തന്റെ ആരാധകർക്കു മുൻപിൽ എത്തുന്നുണ്ട്. സംയുക്ത യോഗ ചെയ്യുന്ന വീഡിയോ എപ്പോളും ആരാധകർക്കു ഒരു പുതിയ അനുഭവമാണ് സമ്മാനിക്കുന്നത്. സാധാരണ അഭ്യാസങ്ങളിൽ തുടങ്ങി വളരെ സങ്കിർണമായ യോഗ സ്റ്റെപ്പുകളിൽ ചെന്നെത്തി നിൽക്കുന്ന ഒരു പ്രകാനമാണ് താരം കാഴ്ച വെക്കുന്നത്.

തന്റെ ആക്റ്റീവ് വീഡിയോക്ക് പിന്നിൽ തന്റെ ഭർത്താവും നടനുമായ ബിജു മേനോന്റെ പൂർണസപ്പോർട്ട് ഉണ്ടെന്ന് താരം പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്. യോഗ തന്റെ ജീവിതത്തെ മാറ്റിമറിച്ച അനുഭവത്തെ കുറിച്ച് താരം പല ഇന്റർവ്യൂകളിൽ പറഞ്ഞിട്ടുണ്ട്. പൂർണ മനസ്സോടെ ശ്വാസനത്തിലുള്ള അവബോധത്തിലൂടെ ചെയ്യുന്ന ഏതു പരിശീലനവും യോഗയാകും എന്നാണ് താരം പറയുന്നത്.