കഴിഞ്ഞ കുറെ കാലങ്ങളായി കേരളം അഭിമുഖികരിക്കുന്ന ഒരു പ്രശ്നമാണ് ലഹരിയുടെ അമിതമായ ഉപയോഗം. ലഹരിക്കെതിരെ പല ബോധവൽക്കരണ ക്ലാസും മറ്റു പരിപാടികളും സർക്കാർ തലത്തിലും സന്നദ്ധ സംഘടനകളും നടതുന്നുണ്ടെങ്കിലും ലഹരിയുടെ ഉപയോഗത്തിൽ കുറവുണ്ടാകുന്നില്ല. യുവാക്കളുടെ ഇടയിലെ ലഹരി ഉപയോഗം പ്രമേയമാക്കി മലയാളത്തിൽ പുതുതായി റിലീസ് ചെയ്യുന്ന ചിത്രമാണ് ദി റിയൽ കേരള സ്റ്റോറി.

ഏറ്റവും പുതിയ അപ്ഡേറ്റനുസരിച്ച് ചിത്രത്തിന്റെ ട്രെയിലർ റിലീസ് കഴിഞ്ഞിരിക്കുകയാണ്. പുതുമുഖ തരങ്ങളായ സിദ്ധാർഥ് ബാബു, ഖുശ്ബു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലഹരിയോട് നോ പറയാം എന്ന ടാഗ് ലൈനിൽ എത്തുന്ന ചിത്രം ലക്ഷ്യം വക്കുന്നത് ലഹരിക്കെതിരെ ഉള്ള ബോധവത്കരണം ആണ്. സമൂഹത്തിൽ ഇന്ന് നടക്കുന്ന യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കുന്ന ചിത്രം വൻ വിജയം ലക്ഷ്യമിടുന്നു.