മലയാളിയുടെ മുന്നിൽ ഹാസ്യതാരമായും നായകനായും എത്തുന്ന സൈജു കുറുപ്പ് എന്ന ഒരു വ്യത്യസ്‌ത ലുക്കിൽ പ്രേഷകരുടെ മുന്നിലേക്ക് എത്തുന്നു. സൈജു കുറുപ്പ് നായകനായി എത്തുന്ന ഫ്ലാസ്ക് എന്ന പുതിയ ചിത്രത്തിന്റെ ടീസർ നിർമാതാക്കൾ പ്രേഷകസമക്ഷം എത്തിച്ചിരിക്കുകയാണ്. ഒരുപാട് സന്തോഷത്തോടെയാണ് പ്രേഷകർ സ്വീകരിക്കുന്നത്. ഒരു പോലീസ് ഓഫീസറായി എത്തുന്ന സൈജു എത്തുന്ന ചിത്രത്തിൽ ഒരു ഗായകൻ എന്ന റോളുകൂടി ചെയ്യുന്നുണ്ട്. രാഹുൽ റിജി നായർ ആണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോ എന്ന നിർമ്മാണ്കമ്പനിയാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ജയ് മഹേന്ദ്രൻ എന്ന പ്രശസ്ത സീരീസിനുശേഷം സൈജു രാഹുൽ എന്നിവർ ഒന്നിക്കുന്ന ഒരു ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്.

ജ്യോതികുമാർ എന്ന ഒരു പോലീസുകാരന്റെ ജീവിതത്തിലൂടെ ആണ് ഈ കഥ പുരോഗമിക്കുന്നത്. ഗായകൻ കൂടിയായ ഒരു കോൺസ്റ്റബിളിന്റെ ഔദ്യോധിക ജീവിതത്തിലെ അപ്രതീക്ഷിതവും രസകരവുമായ സംഭവങ്ങളിലൂടെ ആണ് കഥ മുന്നോട്ട് പോകുന്നത്. റിലീസ് ചെയ്ത എല്ലാ ഗാനങ്ങളും വൻ പ്രേക്ഷക പ്രശംസ നേടിക്കഴിഞ്ഞു. സുരേഷ് കൃഷ്ണ ഈ ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.