ബിബിൻ ജോർജ് നായകനാകുന്ന ആദ്യ ചിത്രത്തിലെ നായികയായി എത്തുന്നത് അനു സിത്താരയുടെ സഹോദരി. കൂടൽ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ക്യാമ്പിങ് പ്രമേയമായി ഒരുക്കുന്ന ആദ്യ ചിത്രമാണ്. അപരിചിതരായ കുറച്ചു പേര് ഒരു ക്യാമ്പിൽ എത്തിച്ചേരുന്നതും പിന്നീട് അവിടെ ഉണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ കഥ.

നടി അനു സിത്താരയുടെ അനുജത്തി അനു സൊനാരായുടെ ആദ്യ സിനിമ കൂടിയായ ‘കൂടൽ’ സംവിധാനം ചെയ്തത് ഷാനു കക്കൂർ, ഷാഫി എപ്പിക്കാട് എന്നിവർ ചേർന്നാണ്. ത്രില്ലർ മോഡലിൽ ഒരുക്കിയ ചിത്രത്തിന്റെ നിർമാണം ജിതിൻ കെ വി, ബിബിൻ ജോർജിനെ കൂടാതെ വിനീത് തട്ടിൽ, വിജിലേഷ്, ഗജരാജ്, കെവിൻ പോൾ, വിജയകൃഷ്ണൻ, റാഫി, അഖിൽ ഷാ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ സിനിമയുടെ റിലീസ് ജൂൺ 27നാണ്.