Uncategorized

അഗ്നിനാളങ്ങൾക്കിടയിലൂടെ തലപതി പോലീസ് വേഷത്തിൽ: കാണാം ചില ദൃശ്യങ്ങൾ

രാഷ്രീയ പ്രവർത്തകനും സുപ്രസിദ്ധ സിനിമതാരവുമായ വിജയിയുടെ ഏറ്റവും പുതുതായി പുറത്തിറങ്ങുന്ന ത്രില്ലെർ ജനനായകന്റെ ആദ്യ ദൃശ്യങ്ങൾ പുറത്തു വിട്ട് അണിയറപ്രവർത്തകർ. പോലീസ് യൂണിഫോം ധരിച്ചു തീയിലൂടെ നടന്നു വരുന്ന വിജയിയെ ആണ് വീഡിയോയിൽ കാണാനാകുക. താരത്തിന്റെ ജന്മദിന സമ്മാനമായാണ് ഫസ്റ്റ് റോർ എന്ന തലകെട്ടിൽ ഈ വീഡിയോ പുറത്തു വിട്ടത്. രാഷ്ട്രയത്തിലേക്കു പൂർണമായും ഇറങ്ങുന്ന വിജയിയുടെ അവസാന ചിത്രമാണ് ഇത്.

ബോബി ഡിയോൾ, പൂജാഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ,  പ്രിയാമണി, മമിതാ ബൈജു തുടങ്ങി തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. എച്ച്. വിനോദ് എന്ന ജനപ്രീതിയാർന്ന സംവിധായകൻ സംവിധാനം ചെയ്യുന്ന ചിത്രമാണ്. സംഗീതസംവിധായകൻ അനിരുധ് ആണ് ഈ ചിത്രത്തിന്റെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *