Uncategorized

പാലായുടെ സ്വന്തം ജൂബിലി തിരുന്നാൾ നാളെ മുതൽ കണ്ടാലോ? അറിയാപ്പുറങ്ങളിലേക്ക്

പാലായുടെ സ്വകാര്യ അഹങ്കാരവും ഏറ്റവും വലിയ ആഘോഷവുമാണ് ജൂബിലി പെരുന്നാൾ. ഇപ്പോൾ പാലാകാർക്ക് ഡിസംബർ മാസത്തിൽ മാത്രം നടക്കുന്ന ഈ പെരുന്നാൾ പൂരം പുനരവിഷ്കരിക്കപ്പെടുന്നതിന്റെ സന്തോഷത്തിലാണ്. ഒറ്റകൊമ്പൻ എന്ന പുതിയ സിനിമയ്ക്കുവേണ്ടിയാണ് പെരുന്നാൾ നാളെ മുതൽ പുനരാവിഷ്കരിക്കുന്നത്. കാപ്പേളക്ക് മുൻപിലെ പന്തൽ, ദീപാലങ്കാരം, പട്ടണം ചുറ്റി പ്രദിക്ഷണം എല്ലാം അതേ പോലെ ഒരുക്കുന്നുണ്ട്.

സുരേഷ് ഗോപി നായകനാകുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ചങ്ങനാശ്ശേരി സ്വദേശി മാത്യൂസ് തോമസ് ആണ്. ഭരണങ്ങാനം സ്വദേശി ഷിബിൻ ആണ് ചിത്രത്തിന്റെ കഥയും തിരകഥയും എഴുതുന്നത്. ഏതാണ്ട് 3000 ജൂനിയർ ആർട്ടിസ്റ്റുകൾ ഈ ചിത്രത്തിൽ അണിനിരക്കുന്നു എന്നാണ്‌ പുറത്തു വരുന്ന റിപ്പോർട്ട്‌.

Leave a Reply

Your email address will not be published. Required fields are marked *