മലയാളികൾ ഒരിക്കലും മരിക്കില്ലാത്ത കുറെ കഥാപാത്രങ്ങളെ സമ്മാനിച്ചു കടന്നുപോയ താരമാണ് ഇന്നെസെന്റ് എന്ന ഇന്നച്ചൻ. സിനിമാധാരമായും രാഷ്ട്രീയക്കാരനായും തിളങ്ങിയ ഇന്നെസെന്റ് കളയവനികക്കുള്ളിൽ മറഞ്ഞപ്പോൾ മലയാളത്തിൽ നികത്താനാവാത്ത ഒരു നഷ്ടമാണുണ്ടായത്. ഇപ്പോൾ ഇന്നെസെന്റ് കൊച്ചുമകന്റെ രൂപത്തിൽ ബിഗ് സ്ക്രീനിലേക്ക് തിരിച്ചു വരുന്ന വാർത്ത സോഷ്യൽ മീഡിയയിൽ നിറഞ്ഞിരിക്കുകയാണ്. ഹലോ ഗയ്സ് എന്ന ചിത്രത്തിലൂടെയാണ് ഇന്നെസെന്റ് ജൂനിയർ അഭിനയലോകത്തേക്ക് കടന്നുവരുന്നത്.

മലയാളിക്ക് ഇന്നെസെന്റ് എന്ന അതുല്യ നടനെ ഓർക്കാനും ആസ്വദിക്കാനും അതേ രൂപവും ശബ്ദവും ഉള്ള ഇന്നെസെന്റ് ജൂനിയറിലൂടെ സാധിക്കും എന്നുറപ്പാണ്. എ എം ഏലിയാസ് ആണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. ടിനി ടോമാണ് തന്നെ ഈ സിനിമയിൽ അവതരിപ്പിച്ചത്.