സുൽത്താന എന്ന സംവിധായിക തന്റെ ജീവിതത്തിലെ ഏറ്റവും മധുരകരമായ അനുഭവത്തെ കുറിച്ച് തുറന്നു പറയുകയാണ്. ഡെപ്യൂട്ടി കളക്ടർ ഹർഷിത് സൈനിയുമായുള്ള തന്റെ രജിസ്റ്റർ വിവാഹം നേരത്തെ നടന്നുവെന്നും ഡിസംബർ മാസത്തിൽ ഒരു റിസപ്ഷൻ നടത്തി എല്ലാവരെയും അറിയിക്കാൻ ഇരുന്നതാണ് എന്നാൽ നേരത്തെ തന്നെ ഈ ന്യൂസ് പുറത്താക്കുകയാണ്. തന്റെ അതേ മനസ്സോടുകുടെ മുന്നോട്ടു പോകുന്ന അദ്ദേഹവുമായി ഒന്നിക്കുന്നത് നല്ലതാണ് എന്ന് തനിക്ക് തോന്നുന്നതായി താരം പറയുന്നു

‘‘ഞങ്ങളുടെ വിവാഹം നേരത്തെ തന്നെ റജിസ്റ്റർ ചെയ്തിരുന്നു. അടുത്ത ഡിസംബർ ഒക്കെ ആകുമ്പോൾ എന്റെ ഉമ്മ ഉംറയ്ക്ക് പോകുന്നുണ്ട്. അതൊക്കെ കഴിഞ്ഞ് അവർ തിരിച്ചു വന്നിട്ട് അദ്ദേഹത്തിന്റെ വീട്ടുകാരും എന്റെ വീട്ടുകാരും ആലോചിച്ച് ഒരു ദിവസം തീരുമാനിച്ച് എല്ലാവരെയും റിസപ്ഷനിൽ ക്ഷണിച്ച് ഗംഭീരമായി എല്ലാവരെയും അറിയിക്കാനായിരുന്നു കരുതിയിരുന്നത്. റജിസ്റ്റർ മാര്യേജ് കഴിഞ്ഞ് ഞങ്ങൾ ഇത് ആരോടും പറയാതെ വച്ചിരിക്കുകയായിരുന്നു. പക്ഷേ വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി ആരോ ഈ വിവരം ലീക്ക് ചെയ്തു. അങ്ങനെയാണ് ഞങ്ങളുടെ വിവാഹ കാര്യം ഇപ്പോൾ പുറത്തുവന്നത്.”