മലയാളം കണ്ട ഹിറ്റുകൾ ഏറെയാണെങ്കിലും മഞ്ഞുമൽ ബോയ്സ് എന്തുകൊണ്ടും എടുത്തു പറയേണ്ട ഒന്നാണ്. നടനും നിർമാതവുമായ സൗബിൻ ഷാഹിർ ആണ് ഈ ഹിറ്റ് മലയാത്തിനുവേണ്ടി നിർമിച്ചത്. ഇപ്പോൾ സിനിമയുമായി വെന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ ഇപ്പോൾ സൗബിനെ അറസ്റ്റ് ചെയ്തതിനു ശേഷം ജാമ്യത്തിൽ വിട്ടു. സിനിമയുടെ സഹാനിർമതാക്കൾ ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവരെയും മരട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നേരത്തെ തന്നെ മൂന്നു പേർക്കും ഹൈകോടതി ജാമ്യം അനുവദിച്ചിരുന്നു.

സിനിമയുടെ ലാഭവിഹിതത്തിൽ നിന്നും പണം നൽകാൻ താൻ തയാറാണെന്നു അദ്ദേഹം പറഞ്ഞു. ഇതിനായി താൻ പണം നീക്കിവച്ചിരുന്നു എന്നും പണം മുഴുവൻ പരാതികാരന് നൽകിയിരുന്നുവെന്നും ലാഭവിഹിതം നൽകാനിരുന്നതാണെന്നും എന്നാൽ അതിനുമുൻപ് പരാതികാരൻ കംപ്ലയിന്റ് ഫയൽ ചെയ്തതായും സൗബിൻ പറഞ്ഞു.