നീതി നിഷേധങ്ങൾക്ക് നേരെ വിരൽ ചുണ്ടുന്ന ഏറെ പ്രത്യേകതകൾ നിറഞ്ഞ ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന വേറെ ഒരു കേസ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി നിർമാതാക്കൾ. സാമൂഹിക പ്രസക്തിയുള്ള ഈ ചിത്രം ഒരു എക്സ്പീരിമെന്റൽ ചിത്രമായാണ് പുറത്തിറങ്ങുന്നത്. വിജയ് നെല്ലിസ്, അലൻസിയർ, വിന്നി സെബാസ്റ്റ്യൻ എന്നിവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്ന ചിത്രം ടൂറിസ്റ്റ് ഹോം, കാക്കിപ്പട എന്നിവക്ക് ശേഷം ഷെബി സംവിധാനം ചെയ്യുന്ന ചിത്രമാണ്.

അലൻസിയർ ഈ ചിത്രത്തിൽ ഒരു ശക്തമായ തിരിച്ചു വരവ് നടത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട് ഫുവാദ് പനങ്ങായി നിർമിക്കുന്ന ചിത്രത്തിൽ സുധീർ ബദർ, സെന്തിൽ കുമാർ എന്നിവർ സഹ നിർമാതാക്കൾ ആകുന്നു.