അച്ഛനും മകനും ഒന്നിച്ചു അഭിനയിച്ച ജെഎസ്കെ എന്ന ചിത്രം ഏറെ വിവാദങ്ങൾക്കും കേസുകൾക്കും ശേഷം കഴിഞ്ഞ ആഴ്ച പുറത്തിറങ്ങി. ആദ്യം കണ്ടപ്പോൾ അഭിപ്രായം മോശമായിരുന്നുവെങ്കിലും വീണ്ടും കണ്ടപ്പോൾ അത്ര തരക്കേടില്ല എന്ന് തോന്നി പറയുന്നത് മാറ്റാരുമല്ല സാക്ഷാൽ സുരേഷ് ഗോപി തന്നെയാണ്. ഒരു താൻ അഭിനയിച്ച കതപാത്രത്തോട് കയർത്തിറങ്ങി പോകുന്ന മാധവുണ്ട് അതുകണ്ടപ്പോൾ ഇന്നലെ എന്ന ചിത്രത്തിൽ ഞാൻ ചെയ്ത ഡോക്ടർ നരേന്ദ്രൻ എന്ന കതപാത്രത്തെ ഓർത്തു പോയതായി സുരേഷ് ഗോപി പറഞ്ഞു.

തന്റെ മക്കൾക്ക് രണ്ട് പേർകും എന്റെ രണ്ടു സ്വഭാവമാണ്. ഗോകുൽ സമ്മർ ഇൻ ബെത്‌ലഹേമിലെ ഡെന്നിസ് ആണെങ്കിൽ മാധവ് നേരെതിരിച്ചു പത്രം സിനിമയിലെ നന്ദഗോപന്റെ ടഫ് വേർഷൻ ആണ്. ഡബ്ബിങ് സമയത്ത് അഭിനയം കണ്ടപ്പോൾ തനിക്ക് അത്ര തൃപ്തി തോന്നിയില്ലെന്നും എന്നാൽ ഇന്ന് കണ്ടപ്പോൾ കുഴപ്പമില്ല എന്ന് തോന്നിയതാവും സുരേഷ് ഗോപി പറഞ്ഞു.