ഇന്ത്യൻ ജനതയ്ക്കൊരിക്കലും മറക്കാൻ പറ്റാത്ത നാലു പേരുകളാണ് വേലുപിള്ള പ്രഭാകരൻ ശിവരാസൻ തനു ശുഭ എന്നിവരുടേത്. 1991മെയ് 21ന് ശ്രീ പെരുമ്പത്തൂരിൽ വച്ച് രാജീവ് കൊല്ലപ്പെട്ടതു മുതൽ കൊലയാളികളിലേക്ക് എത്തിച്ചേർന്ന 90 ദിവസങ്ങൾ പുനര്വിഷ്കരിച്ച് ജനങ്ങളിലേക്ക് എത്തിക്കുകയാണ് നാഗേഷ് കുക്കന്നൂർ എന്ന സംവിധായകൻ. സോണി ലൈവിൽ 7 എപ്പിസോടുകളിൽ സംപ്രേഷണം ചെയ്യുന്ന ദ് ഹണ്ട് എന്ന വെബ് സീരിസിൽ ആണ് രാജീവ് അസ്സസിനേഷൻ ചിട്രീകരിച്ചിരിക്കുന്നത്.

ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത എന്ന് പറയുന്നത് ഇതിലെ കൊലയാളി റോളുകൾ കൈകാര്യം ചെയ്തിരിക്കുന്നത് മലയാളീ നടന്മാരും നടിമാരും ആണെന്നതാണ്. കതപാത്രങ്ങളായി മാറാൻ അവർക്കു വേണ്ടിവന്ന തയാറെടുപ്പുകളും വെല്ലുവിളികളും ഏറെയായിരുന്നു. പലരും സെലക്ട് ചെയ്യപ്പെട്ടത് അവർക്കു കൊലയാളികളുമായുള്ള രൂപസദൃശ്യം മൂലമാണ്.