എന്നാ താൻ കേസ് കൊട് എന്ന ഹിറ്റിനു ശേഷം കുഞ്ചാക്കോ ബോബൻ രതീഷ് പൊതുവാൾ എന്നിവർ ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഒരു ദുരുഹ സാഹചര്യത്തിൽ. വ്യത്യസ്‌ത ലുക്കുകളിൽ ആകാംഷ ഉണർത്തുന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ചിത്രത്തിന്റെതായി പുറത്ത് വന്നിരിക്കുന്നത്. പോസ്റ്ററിനു പ്രേഷകരിൽ നിന്നും ലഭിക്കുന്ന പ്രതികരണം വളരെ മികച്ചതാണ്. മാജിക് ഫ്രെയിം ഉദയാ പിക്‌ചേഴ്‌സ് എന്നിവർ ഈ ചിത്രം നിർമ്മിക്കുന്നതിനായി ഒന്നിക്കുന്നു.

ലിസ്റ്റിൻ സ്റ്റീഫനൊപ്പം കുഞ്ചാക്കോയും ഈ സിനിമയുടെ നിർമാണത്തിൽ പങ്കാളിയാകുന്നു എന്ന പ്രേത്യേകത കൂടി ഈ ചിത്രത്തിനുണ്ട്.