വിജയ് ദേവരകൊണ്ടയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ഈ ബിഗ് ബഡ്ജറ്റ് ചിത്രം സംവിധാനം ചെയ്യുന്നത് നാനിയെ നായകനാക്കി ജേഴ്സി എന്ന ഹിറ്റ് ചിത്രം സംവിധാനം ചെയ്ത ഗൗതം തന്നുരിയാണ്. ഹിന്ദി തമിഴ് തെലുങ്ക് ഭാഷകളിലുള്ള ട്രെയിലറാണ് റിലീസ് ചെയ്തത്. ദി പ്രീസ്റ്റ് സ്റ്റാൻഡ് അപ്പ് തുടങ്ങിയ സിനിമകളിലൂടെ സുപരിചിതനായ വെങ്കിട്ടേഷ് എന്ന വെങ്കിയാണ് വില്ലനായി എത്തുന്നത്.

രണ്ടു ഭാഗങ്ങങ്ങളായി പുറത്തിറങ്ങുന്ന ചിത്രത്തിന് വി ഡി 12 എന്നാണ് താത്കാലികമായി നൽകിയിരിക്കുന്ന പേര്. മലയാളികളായ ജോമോൻ ടി ജോണും ഗിരീഷ് ഗംഗാദരനും ആണ് ചായഗ്രഹണം നിർവഹിക്കുന്നത്. ആക്ഷൻ രംഗങ്ങൾ ഏറെയുള്ള ചിത്രത്തിൽ ഐസ് ബാത്ത് അടക്കമുള്ള കാട്ടിയായ പരിശീലനകളാണ് വിജയ് നടത്തിയിരിക്കുന്നത്.