ലക്കി ഭാസ്‌ക്കർ എന്ന സൂപ്പർഹിറ്റ് മൂവിക്കു ശേഷം മലയാളതാരം ദുൽകർ സൽമാൻ നായകനായ് എത്തുന്ന കാന്ത മൂവിയുടെ ആദ്യ ടീസർ പുറത്തിറക്കി നിർമാതാക്കൾ. ഈ ബിഗ് ബഡ്ജറ്റ് ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത് സെൽവമണി സെൽവരാജാണ്. ദുൽകർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫർ ഫിലിംസ്, റാണ ദഗ്ഗുബാട്ടിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ് ഈ ബഹുഭാഷ ബിഗ് ബഡ്ജറ്റ് ചിത്രം നിർമ്മിക്കുന്നത്.

ദ് ഹണ്ട് ഫോർ വീരപ്പൻ എന്ന നെറ്റ്ഫ്ലിക്സ് സീരിസിലൂടെ പ്രേഷകപ്രശംസ നേടിയ തമിഴ് സംവിധായകനാണ് സെൽവണി സെൽവരാജ്. റിപ്പോർട്ട് അനുസരിച്ച് 1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാതലത്തിലാണ് കാന്തയുടെ കഥ ഒരുങ്ങുന്നത്. ദുൽക്കർ സൽമാൻ അന്യ ഭാഷയിൽ നിർമിക്കുന്ന ആദ്യ ചിത്രമാണ് ഇത്.