മലയാളം താരസംഘടനയായ അമ്മയുടെ തിരഞ്ഞെടുപ്പ് അസന്നമായിക്കെ പുതിയ അഭിപ്രായവുമായി മുന്നോട്ട് വന്നിരിക്കുകയാണ് ജഗദീഷ്. പ്രസിഡന്റ് സ്ഥലത്തേക്ക് പത്രിക സമർപ്പിച്ചവരിൽ പ്രധാനിയാണ് ജഗദീഷ് എന്ന പ്രമുഖ നടൻ. ഇപ്പോൾ താരം പത്രിക പിൻവലിച്ചെക്കും എന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.

ജഗദീഷ് പിന്മാറിയാൽ വനിതാ പ്രതിനിധികൾ പ്രസിഡന്റ് സ്ഥലത്തേക്ക് വരാനുള്ള സാധ്യതയാണ് ഇപ്പോൾ കാണുന്നത്. സുരേഷ് ഗോപി മമ്മൂട്ടി മോഹൻലാൽ എന്നിവരെ വ്യക്തിപരമായി അഭിപ്രായം അറിയിച്ചിട്ടുണ്ടെന്നും അവരുടെ പിന്തുണ ലഭിച്ചാൽ പത്രിക പൊൻവലിക്കുമെന്നും താരം പറഞ്ഞു. തലമുറ മാറ്റത്തോടൊപ്പം വനിതാ ലീഡർഷിപ് ഉണ്ടാകട്ടെ എന്നാണ് ജഗദീഷ് പറയുന്നത്.