നിർമ്മാതാവും പ്രിത്വിരാജ് സുകുമാരന്റെ ഭാര്യയുമായ സുപ്രിയ മേനോൻ തന്നെ സാമൂഹ്യ മാധ്യമങ്ങളിലൂടെ നിരന്തരം അതിക്ഷേപിക്കുന്ന ആളുടെ മുഖവും പേരും വെളിപ്പെടുത്തി. കുറച്ചു വർഷങ്ങളായി സാമൂഹ്യമാധ്യമങ്ങളിൽ ഫേക്ക് അക്കൗണ്ട് ഉണ്ടാക്കി തനിക്കെതിരെ വ്യക്തിഹത്യ നടത്തിയത് ക്രിസ്റ്റീന എൽദോ എന്ന വനിതയാണെന്നാണ് സുപ്രിയ പറഞ്ഞത്.

ഇവർ നിരന്തരം അതിക്ഷേപ കമന്റുകൾ ഇടാറുണ്ടെന്നും ഇവരുടെ ഫേക്ക് അക്കൗണ്ട് കണ്ടെത്തി ബ്ലോക്ക് ചെയ്യുകയാണ് താൻ ചെയ്യുന്നത്. ഇവർക്ക് ഒരു കുടുംബവും ഒരു ചെറിയ മകനും ഉള്ളതുകൊണ്ടാണ് കേസും പരാതിയുമായി മുന്നോട്ട് പോകുന്നത്. തന്റെ അച്ഛനെതിരെ പോലും മോശം കമെന്റുകൾ ചെയ്ത സ്ത്രിയെ കണ്ടെത്തി എന്ന് സുപ്രിയ മേനോൻ വെളിപ്പെടുത്തിയിരിക്കുന്നു.