മലയാളം സിനിമ താരങ്ങളുടെ സംഘടനയായ അമ്മയുടെ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഉള്ളിൽ നിന്നും എതിർ സ്വരങ്ങൾ ഉയരുന്നുവോ. വനിതാ പ്രതിനിധികൾ തലപ്പത്തു വരട്ടെ എന്നാണ് ഇപ്പോൾ താരങ്ങളുടെ തീരുമാനം. അതിൽ തന്നെ പ്രസിഡന്റ് സ്ഥലത്തേക്ക് ഏറ്റവും സാധ്യത കല്പിക്കുന്ന താരമാണ് ശ്വേത മേനോൻ. ജഗതീഷ് പത്രിക പിൻവലിച്ചതോടെ അതിനുള്ള സാധ്യത ഏറെയാണ്. ജഗതീഷ് തന്നെയാണ് പ്രസിഡന്റ് ആകാൻ ഏറ്റവും യോഗ്യൻ എന്നാണ് ആലപ്പി അഷറഫ് എന്ന പറയുന്നത്.

സത്യസന്ധനും മഹത്വമുള്ളവനും ആയിരിക്കണം ഒരു സംഘടനയെ നയിക്കേണ്ട വ്യക്തി. ജഗതീഷ് പൊതുസമ്മതനാണ് പക്ഷെ അമ്മയിലെ അംഗങ്ങൾക്ക് അദ്ദേഹത്തെ പഥ്യമില്ല എന്നാണ് മാല പാർവതി പറഞ്ഞത്. ബിഗ് ബോസ്സ് എന്ന പരുപാടിയിൽ നുണകൾ മാത്രം ആവർത്തിച്ചു പറഞ്ഞ ശ്വേത മേനോനെകാൾ പൊതുസമ്മതനായ ജഗതീഷ് അല്ലെ സംഘടനയുടെ തലപ്പത്ത് എത്തേണ്ടതെന്നും അഷറഫ് ചോദിച്ചു.