മലയാളികളുടെ ഇഷ്ടതാരമായ ധ്യാൻ ശ്രീനിവാസൻ ലുക്മാൻ അവറാനൊപ്പം അഭിനയിക്കുന്ന പുതിയ ചിത്രം വളയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തു വിട്ട് നിർമാതാക്കൾ. കഠിന കടോരമി അണ്ഡകടാഹം എന്ന ചിത്രത്തിലൂടെ ശ്രധേയനായി മാറിയ സംവിധായകൻ മുഹഷ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഈ ചിത്രത്തിൽ വേഷമിടുന്ന മറ്റു താരങ്ങൾ രമീണ രവി, ശീതൾ ജോസഫ് തുടങ്ങിയവരാണ്.

പോസ്റ്റർ സൂചിപ്പിക്കുന്നതനുസരിച്ചു ഇതൊരു ഹാസ്യം നിറഞ്ഞ കുടുംബ ബന്ധങ്ങളുടെ കഥയാണ്. മറ്റു സിനിമകളിൽ നിന്നും വ്യത്യസ്‌തമായി ഒരുപാട് നിഗുടതകൾ നിറഞ്ഞ വേറിട്ട ഒരുപാട് കഥയാണിതെന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്. ധ്യാനിനും ലുക്മാനും പുറമെ വിജയരാഘവൻ, ശാന്തി കൃഷ്ണ എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. സംഗീത സംവിധാനത്തിലൂടെ പ്രശസ്തനായ ഗോവിന്ത് വസന്ത അഭിനയത്തിലേക്കു കാലെടുത്തു വക്കുന്നു എന്നതും ഈ ചിത്രത്തിന്റെ ഒരു പ്രത്യേകത ആണ്.