മിമിക്രി താരവും നടനുമായ കലാഭവൻ നവാസ് അന്തരിച്ചു. ഹാർട്ട് അറ്റാക്ക് ആണ് മരണകരണമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. താരം താമസിച്ചിരുന്ന ഹോട്ടൽ റൂമിൽ വെച്ചാണ് നവാസിനെ മരിച്ച നിലയിൽ കണ്ടെത്തിയത് പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണ കാരണം പൂർണമായും വ്യക്തമാകു. പുതുതായി അഭിനയിക്കുന്ന പ്രകമ്പനം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ചാണ് മരണം താരത്തിന്റെ ജീവൻ കവർന്നെടുത്തത്.

വിനോദ് കോവൂർ പറയുന്നതനുസരിച്ച് നവാസിന് ഷൂട്ടിംഗ് സൈറ്റിൽ വച്ച് നെഞ്ചുവേദന ഉണ്ടായെന്നും എന്നാൽ ഷൂട്ടിംഗ് തടസപ്പെടേണ്ട എന്നു കരുതി ആശുപത്രിയിൽ പോകുന്നത് മാറ്റിവച്ചു. ചോറ്റാനിക്കാരയിലുള്ള ഷൂട്ടിംഗ് പുറത്തിയാക്കിയ ശേഷം ഹോട്ടൽ റൂമിൽ വിശ്രമിക്കാനെത്തിയ താരത്തെ പിന്നീട് എല്ലാവരും കാണുന്നത് ചേതനയറ്റ ജഡമയാണ് എന്നത് എല്ലാവരെയും ഒരുപോലെ അമ്പരപ്പിച്ചു.