പ്രേഷകർക്കു റിലീസ് ദിവസം സൗജന്യമായി കാണുവാനുള്ള അവസരം ഒരുങ്ങുകയാണ്. മൊബൈൽ കിങ്ങും മനോരമ ഓൺലൈനും ചേർന്നാണ് ഈ അവസരം ഒരുക്കുന്നത്. ഓഗസ്റ്റ് 14ന് രാവിലെ എറണാകുളം ഇടപള്ളയിലുള്ള വനിതാ സിനിപ്ലെക്‌സിലെ പ്രദർശനമാണ് തിരഞ്ഞെടുക്കപ്പെട്ടവർക്കായി നടത്തുന്നത്.

പ്രേഷകർ ചെയ്യേണ്ടത് ഇത്രമാത്രം ഇന്ന് മുതൽ റിലീസ് തലേന്ന് വരെയുള്ള ഓരോ ദിവസവും ഓരോ ചോദ്യം മനോരമ ഓൺലൈൻ സമൂഹമാധ്യമങ്ങൾ പങ്കുവെക്കും. ശരിയുത്തരം അയക്കുന്ന പത്തുപേർക്ക് രണ്ടു ടിക്കറ്റ് വീതം ഓരോ ദിവസവും സമ്മാനമായി ലഭിക്കും. ദിവസേന 10 പേർക്കാണ് രണ്ടു ടിക്കറ്റ് വീതം സമ്മാനമായി ലഭിക്കുക.