കാണികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് കാന്താര. റിലീസ് ചെയ്യുവാനായി മാസങ്ങൾ മാത്രം ശേഷിക്കേ ചിത്രത്തിന്റെ ആദ്യ കാരക്റ്റർ പോസ്റ്റർ പുറത്തിറക്കിയിരിക്കികയാണ് നിർമാതാക്കൾ. ഹോംബലെ ഫിലിംസ് പുറത്തു വിട്ടിരിക്കുന്ന പോസ്റ്ററിൽ കനകലത എന്ന നായിക കഥാപത്രത്തിന്റെ ചിത്രമനുള്ളത് കനകലതയായി എത്തുന്നതാകട്ടെ രുക്‌മിണി വസന്ത് ആണ്.

പരംമ്പരാഗത വേഷങ്ങൾ ധരിച്ചു ആഭരണ ബിഭുഷിതയായി നിൽക്കുന്ന താരം ചിത്രത്തിന്റെ പശ്ചാത്തലവും കാലഘട്ടവും വ്യക്‌തമാക്കുന്നു. കാന്താര എ ലെജൻഡ് ചാപ്റ്റർ വൺ എന്നാണ് പ്രേക്വലിന് നൽകിയിരിക്കുന്ന പേര്. മുൻപേ റിലീസ് ചെയ്ത റിഷബ്‍ ചിത്രം കാന്താരയിലെ ശിവയുടെ അച്ഛന്റെ കഥയാവും ഈ ചിത്രം പറയുക.