കുറച്ചു ദിവസങ്ങളായി അലൻസിയറിന്റെ പുതിയ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടാൻ തുടങ്ങിയിട്ട്. മെലിഞ്ഞ പോലീസ് വേഷത്തിൽ ഒരു അസുഖകാരനെ പോലെ തോന്നിപ്പിക്കുന്ന ചിത്രമാണ് ചർച്ചക്ക് കാരണമായത്. താരത്തിനു എന്തോ വലിയ രോഗമാണെന്നും അതിന്റെ ഫലമായാണ് താരം ഇതുപോലെ മെലിഞ്ഞതെന്നും നിയമനങ്ങൾ പ്രേഷകർ പങ്കുവെച്ചു.

എന്നാൽ ഇതിലെ സത്യം എന്താണെന്നു തുറന്നു പറയുകയാണ് ഷെബി ചൗഘട്ട് എന്ന സംവിധായകൻ. താൻ സംവിധാനം ചെയ്യുന്ന വേറെ ഒരു കേസ് എന്ന ചിത്രത്തിൽ അലൻസിയർ ഒരു പോലീസ് വേഷത്തിലാണ് എത്തുന്നതെന്നും അതിന്റെ ചിത്രങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. താരം ആരോഗ്യവനാണെന്നും ചില ആളുകൾ ഇല്ലാത്ത രോഗം അദ്ദേഹത്തിന്റെ മേൽ കെട്ടിവാക്കുകയാണെന്നും ഷെബി മനോരമ ഓൺലൈനിലൂടെ പറഞ്ഞു.