ലോകേഷ് സംവിധാനം ചെയ്ത് രജനികാന്ത് മെയിൻ റോളിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കൂലി. ചിത്രം ഉടനെ പുറത്തിറങ്ങാനിരിക്കെ ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ് റെക്കോർഡ് വേഗത്തിൽ മുന്നോട്ട് പോകുകയാണ്. ഇതൊരു വമ്പൻ ബഡ്ജറ്റ് ഫിലിം എന്നതിലുപരി രജനികാന്ത് ആപ്പ് കമിങ് ഹിറ്റ് എന്ന നിലക്കാണ് പ്രേഷകർ ചിത്രത്തെ നോക്കികാണുന്നത്.

എബി ജോർജ് നടത്തിയ ട്രേഡ് അനലി സിസ് പ്രകാരം കേരളത്തിൽ ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ് 4 കോടി കടന്നു എന്നാണ് റിപ്പോർട്ട്. 1675 ഷോകളിൽ നിന്നും 245000നു മുകളിൽ ടിക്കറ്റുകൾ ചിത്രത്തിന്റെ ഒഫീഷ്യൽ റിലീസിന് മുൻപേ വിറ്റഴിച്ചതായി നിർമാതാക്കൾ അവകാശപ്പെടുന്നു.