സ്വപ്നം പോലൊരു പ്രണയത്തിന്റെ കഥയുമായി ഷെയിനും സാക്ഷിയും. വീര എന്ന നവാസംവിധായകൻ സംവിധാനം ചെയ്യുന്ന ഹാൽ എന്ന പുതിയ ചിത്രത്തിന്റെ റിലീസ് അന്നൗസ്‌മെന്റ് പോസ്റ്റർ പുറത്തിറക്കി നിർമാതാക്കൾ. സെപ്റ്റംബർ 12ന് ചിത്രം വേൾഡ് വൈഡ് റിലീസ് ചെയ്യും എന്നാണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്ന പോസ്റ്റർ സുചിപ്പിക്കുന്നത്.

പരസ്പരം പ്രണയിക്കുന്നവരുടെ സ്വപ്നങ്ങളുടെ ദൃശ്യങ്ങൾ പോലൊരു രംഗമാണ് പോസ്റ്ററിൽ അവതരിപ്പിക്കുന്നത്. ഷെയിൻ നിഗം അഭിനയിക്കുന്ന ഏറ്റവും വലിയ ബിഗ് ബഡ്ജറ്റ് മൂവിയാണ് ഹാൽ എന്ന പ്രത്യേകതയും ഈ സിനിമാക്കുണ്ട്. മലയാളത്തിനു പുറമെ ഹിന്ദി, കന്നട, തെലുഗു, തമിഴ് എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. പ്രശസ്ത ബോളിവുഡ് ഗായകൻ അങ്കിത് തിവാരി മലയാളത്തിൽ എത്തുന്ന ആദ്യ ചിത്രം കൂടിയാണിത്.