കയ്യെത്തും ദുരത്ത് എന്ന സിനിമയിലൂടെ മലയാളികളുടെ മനം കവർന്ന കിഷോർ ആയിട്ടഭിനയിച്ച അഭിനയ് കിങ്ങർ. തുള്ളുവതോ ഇളമൈ സൊല്ല സൊല്ല ഇനിക്കും പലൈവനം തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 44 കാരനായ അഭിനയ് പ്രശസ്തമായ നിരവധി പരസ്യങ്ങളിലും അഭിനയിട്ടുണ്ട്.

ഹസ്യനടനും ടെലിവിഷൻ അവതാരകനുമായ കെപിവൈ ബാലയും കഴിഞ്ഞ ദിവസം സഹായഹസ്തവുമായി എത്തിയിരുന്നു. ഒരു ലക്ഷം രൂപയാണ് ബാല അഭിനയുടെ ചികിത്സക്കായ് നൽകിയത്. ചികിത്സക്കും മറ്റു ചിലവുകൾക്കും സഹായത്തിനാരും ഇല്ലാത്ത അവസ്ഥയിലാണ് ഇപ്പോൾ നടൻ. ദേശിയ പുരസ്‌കാരം നേടിയ മലയാളി നടി രാധാമണിയുടെ മകനാണ്.