കബഡി കോർട്ടിൽ എതിരാളികളെ നിലംപരിശക്കാൻ മിന്നൽ വേഗത്തിൽ എത്തുന്നവൻ. മെയ്വഴക്കത്തിൽ പ്രേക്ഷകരെ അസാധ്യമായി വിസ്മയിപ്പുച്ച് ഉദയന്റെ എല്ലാമെല്ലാമായ കുമാർ. ഏറ്റവും പുതുതായി പുറത്തിറങ്ങുന്ന ഷെയിൻ നിഗം ചിത്രം ബാൾട്ടിയിൽ എത്താന്നോരുങ്ങുകയാണ് ശന്തനു ഭാഗ്യരാജ്. സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ ട്രെൻഡിംഗ് വീഡിയോ ബൾട്ടിയിലെ കാരക്റ്റർ ഗ്ലിംപ്സ് വീഡിയോ ആണ്.

ബാല താരമായി ആണ് താരം സിനിമയിൽ എത്തിയത് പിന്നിട് നായക വേഷത്തിലും സഹനടൻ എന്ന നിലയിലും ശന്തനു തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. മലയാളം ഇൻഡസ്ട്രിയിലും സ്വന്തം മികവ് പ്രേഷകർക്കു മുന്നിൽ തെളിയിച്ചിട്ടുണ്ട്.