നടി അനുപമ പരമേശ്വരൻ കേന്ദ്രകതപാത്രമായ പർദ്ദ എന്ന ചിത്രം ഏറെ പ്രതീക്ഷയോടെ ആണ് ചിത്രികരണം പൂർത്തിയാക്കി റിലീസ് ചെയ്യാൻ ഒരുങ്ങിയത്. എന്നാൽ ചിത്രം റിലീസ് ചെയ്യാൻ ഉണ്ടാകുന്ന ബുദ്ധിമുട്ട് തുറന്നു കാട്ടി അനുപമ പരമേശ്വരൻ. ചിത്രത്തിന്റെ ഭാഗമായി നടന്ന പ്രെസ്സ് മീറ്റിൽ താരം വികാരധിനായായത്.
താരം പൊട്ടിക്കരഞ്ഞു കൊണ്ടാണ് സംസാരിച്ചത്. ഒരു സ്ത്രീ കേന്ദ്ര കതപാത്രമായി എത്തുന്ന ചിത്രം റിലീസ് ചെയ്യുക എന്നാൽ ഒരു വലിയ വെല്ലുവിളിയാണെന്ന് അനുപമ പറഞ്ഞു.

പ്രേഷകരോട് അനുപമ പറഞ്ഞത്, ഇത് ഞാൻ അഭിനയിച്ച ഒരു സിനിമയായത് കൊണ്ടല്ല നിങ്ങളോട് കാണാൻ അവശ്യപ്പെടുന്നത്. തന്റെ പല സിനിമകളെയും താൻ തന്നെ വിമർശിക്കാറുണ്ട്. എന്നാൽ ഈ ചിത്രത്തിൽ വിമർശിക്കുവാൻ താൻ ഒന്നും കണ്ടില്ല എന്നും താരം പറഞ്ഞു.