വോളിവുഡിന്റെ പ്രിയതാരം സഞ്ജയ് ദത്ത് കൊച്ചിയിൽ തന്റെ വലിയ ഒരാഗ്രഹം വെളിപ്പെടുത്തി. മോഹൻലാൽ മമ്മൂട്ടി എന്നീ നടന്മാരെ താൻ ഏറെ ഇഷ്ടപെടുന്നുവെന്നും മലയാളത്തിൽ ഒരു സിനിമ ചെയ്യുക എന്നതാണ് തന്റെ വലിയ ആഗ്രഹമെന്നും അദ്ദേഹം പറയുന്നു.

മുൻപും അന്യ ഭാഷചിത്രത്തിൽ നിന്നുള്ള പല നടന്മാരും നടിമാരും മലയാളത്തിൽ സിനിമ ചെയ്യാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. മലയാളം ഇൻഡസ്ട്രിയെയും മോഹൻലാൽ മമ്മൂട്ടി അടക്കമുള്ള താരനിരയെ സ്നേഹിക്കുകയും ചെയ്യുന്ന ഒരുപാട് താരങ്ങൾ മറ്റ് ഇൻഡസ്ട്രികളിൽ ഉണ്ടെന്നാണ് ഇത് കാണിക്കുന്നത്.