Uncategorized

നിവിൻ പോളി നയൻ‌താര ഒന്നിക്കുന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ പുറത്ത്

മലയാളത്തിന്റെ ഗ്ലാമർ താരം നിവിൻ പോളിയും നയൻ‌താരയും ഒരേ സ്‌ക്രീനിൽ. ഡിയർ സ്റ്റുഡന്റസ് എന്ന ഏറ്റവും പുതിയ ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. ആക്ഷൻ കോമഡി വിഭാഗത്തിൽ പെടുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ജോർജ് ഫിലിപ്പ് റോയും സന്ദീപ് കുമാറും ആണ്. നിവിൻ പോളി വിനീത് ജെയിൻ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

2024 ഏപ്രിൽ മാസത്തിൽ സിനിമയുടെ എല്ലാ അഭിനയേതാക്കളുടെയും അണിയറപ്രവർത്തകരുടെയും സാനിധ്യത്തിൽ സിനിമയുടെ പൂജ കർമം നടന്നു. കേരളത്തിലെ വിവിധ സ്ഥലങ്ങളിലാണ് സിനിമയുടെ ചിത്രികരണം നടന്നത്. 2025 മാർച്ച്‌ 23ന് ചിത്രികരണം പൂർത്തിയായ ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ നിർമാതാക്കൾ ഇപ്പോൾ പുറത്ത് വീട്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *