മലയാളം കണ്ട ഓൾ ടൈം ബ്ലോക്ക്‌ബസ്റ്ററുകളിൽ ഒന്നായ മഞ്ഞുമൽ ബോയ്സിന് ശേഷം സംവിധായകൻ ചിദംബരം പുതുതായി സംവിധാനം ചെയ്യുന്ന ബാലൻ എന്ന ചിത്രത്തിന്റെ പൂജ കോവളത്തു നടന്നു. രോമാഞ്ചം ആവേശം എന്നീ ഹിറ്റ് സിനിമകൾ സംവിധാനം ചെയ്ത ജിത്തു മാധവനാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. ബാലൻ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകരും താരങ്ങളും ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു.

പൂർണമായും പുതുമുഖങ്ങളെ അണിനിരത്തി നിർമിക്കുന്ന ചിത്രത്തിന്റെ അഭിനയതാക്കളെ കണ്ടെത്തിയത് ഓഡിഷൻ വഴിയാണ്. ചിത്രികരണം ഡിസൈൻ ചെയ്യുന്നത് മഞ്ഞുമൽ ബോയ്സ് ലൊക്കേഷൻ ഡിസൈൻ ചെയ്ത അജയൻ ചാലിശ്ശേരി ആണ്.