മലയാളത്തിന്റെ യുവനിരയിൽ എന്നും തിളങ്ങി നിൽക്കുന്ന ഒരു താരം, വിവിധ ഭാഷകളിൽ വിവിധ സിനിമകൾ ആസിഫ് അലി എന്ന അതുല്യ താരവും അപർണ ബാലമുരളിയും ഒന്നിക്കുന്ന ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന മിറാഷ് എന്ന ചിത്രത്തിന്റെ ടീസർ എത്തി. ടീസർ നൽകുന്ന സൂചന അനുസരിച്ച് ചിത്രം ഒരു സസ്പെൻസ് ത്രില്ലെർ ആയിരിക്കും. കഴിഞ്ഞ വർഷം ആസിഫ് അലിയും അപർണ ബാലമുരളിയും ഒന്നിച്ച കിഷ്കിന്ധകാണ്ഡം എന്ന ചിത്രം പ്രേഷകർക്കിടയിൽ ഒരു ചർച്ചാവിഷയം ആയിരുന്നു. അതുകൊണ്ട് തന്നെ ഈ ചിത്രവും പ്രേഷകർക്കിടയിൽ ചർച്ചയാകും എന്നതിൽ ഒരു സംശയവും ഇല്ല.

2025 ആദ്യം ആസിഫ് അലിയുടേതായി പുറത്തിറങ്ങിയ രേഖാചിത്രം ബോക്സ് ഓഫീസിൽ വൻ വിജയമായിരുന്നു. ആസിഫ് അലിയെയും അപര്‍ണയെയും കൂടാതെ ഹക്കിം ഷാജഹാൻ, ഹന്ന റെജി കോശി, സാമ്പത്ത് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.