കാലത്തിനൊപ്പം മാറാൻ കതപാത്രങ്ങൾക്കും സാഹചര്യങ്ങൾക്കും കഴിയണം. ചോര മണക്കുന്ന തലസ്ഥാന വഴികളിൽ സത്യവും അതിജീവനവും തമ്മിലുള്ള ശക്തമായ പോരാട്ടം ഇന്നും തുടരുന്നു. പുതുതായി പുറത്തിറങ്ങാൻ പോകുന്ന ഗംഭീര ആക്ഷൻ വിരുന്നുമായി എത്തുന്ന അങ്കം അട്ടഹാസം എന്ന ചിത്രത്തിന്റെ ട്രെയിലർ പ്രേഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. ട്രിയാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ സുജിത് സ് നായർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

മലയാളത്തിന്റെ മിന്നും താരങ്ങളായ മോഹൻലാൽ, സുരേഷ് ഗോപി, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, ഗോകുൽ സുരേഷ്, ശോഭന, മഞ്ജു വാരിയർ, മമിത ബൈജു, ദിവ്യ പിള്ള ശ്രുതി രാമചന്ദ്രൻഎന്നിവരുടെ പേജുകളിലൂടെ ആണ് ട്രെയിലർ റിലീസ് ചെയ്തത്. ഇതുവരെ മലയാളസിനിമ കണ്ടിട്ടില്ലാത്ത ആക്ഷൻ സീനുകൾ സിനിമയിൽ ഉണ്ടാകുമെന്നാണ് ട്രെയിലർ സുചിപ്പിക്കുന്നത്. മാധവ് സുരേഷ് ഗുണ്ടയായി എത്തുന്ന മൂവി എന്ന പ്രത്യേകത ഇതിനുണ്ട്. ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ് തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു.