അടുത്തിടെ പുറത്തിറങ്ങി നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്ന ചിത്രമാണ് കൂലി. രജനികാന്ത് നായകനായ് ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം മികച്ച കളക്ഷൻ ആണ് ബോക്സ് ഓഫീസിൽ കാഴ്ചവെക്കുന്നത്. എന്നാൽ വയലൻസ് വളരെ കുറവുള്ള ചിത്രത്തിന് എ സർട്ടിഫിക്കറ്റ് നൽകിയതിനെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ് സൺ പിക്‌ചേഴ്‌സ് എന്ന നിർമാണ കമ്പനി.

കഴിഞ്ഞ ദിവസം ഹർജി ഫയലിൽ സ്വീകരിച്ചുവെങ്കിലും അടുത്ത ദിവസം വാദം കേൾക്കാൻ മാറ്റിവെക്കാൻ ജസ്റ്റിസ് തമിഴ്സെൽവി നിർദ്ദേച്ചിരുന്നു പോപ്പുലർ ചിത്രങ്ങളായ കെജിഫ് ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങൾക്കു സമാനമായ ആക്ഷൻ രംഗങ്ങൾ ആണ് സിനിമയിൽ ഉള്ളതെന്നും ആ സിനിമകൾക്ക് യു/എ സർട്ടിഫിക്കറ്റ് നൽകിയപ്പോൾ തങ്ങൾക്കു എ സർട്ടിഫിക്കറ്റ് ആണ് നൽകിയതെന്നും സൺ ടി വി വാദിക്കുന്നു.