ശ്രീനാഥ് ഭാസി പ്രധാന വേഷത്തിൽ എത്തുന്ന പൊങ്കാലയുടെ ടീസർ റിലീസ് ചെയ്തു. ആക്ഷൻ എന്റർടൈൻമെന്റ് ആയി എത്തുന്ന ചിത്രം വൈപ്പിൻ ഹാർബറിന്റെ പശ്ചാതലത്തിലാണ് ചിട്രീകരിച്ചിരിക്കുന്നത്. കടുത്ത വയലൻസ് സിനിമയിൽ ഉണ്ടെന്ന് ടീസറിൽ നിന്നുതന്നെ വ്യക്തമാണ്. ബാബുരാജ്, സമ്പത്ത് റാം, കിച്ചു ടെല്ലസ്, ഇന്ദ്രജിത്ത് തുടങ്ങി അനവധി താരങ്ങൾ ഈ സിനിമയിൽ അണിനിരക്കുന്നു.

ചിത്രത്തിന്റെ സംവിധാനവും തിരകഥയും നിർവഹിച്ചിരിക്കുന്നത് എ ബി ബിനിൽ ആണ്. ദീപു ബോസ്സും അനിൽ പിള്ളയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം ഉടൻ തിയേറ്ററിൽ എത്തുമെന്ന് നിർമാതാക്കളുടെ അപ്ഡേറ്റ് വന്നിട്ടുണ്ട്.