മലയാളം ഇൻഡസ്ട്രിയിൽ ഒരുപാട് ഹിറ്റ് സിനിമകൾ സമ്മാനിച്ച സംവിധായകൻ ആണ് പ്രിയദർശൻ. തന്റെ കോളേജ് കാലത്തെ ബസ് യാത്രയിൽ കണ്ടുമുട്ടിയ ആ മഹാനാടനെ കുറച്ചു ഓർത്തെടുക്കുയാണ് ഇന്ന് പ്രിയദർശൻ. ചെങ്ങളൂർ ജംഗ്ഷനിൽ നിന്നും താൻ കയറുന്ന അതേ കെ സ് ർ ടി സി ബസിൽ ഇന്നത്തെ സൂപ്പർ സ്റ്റാർ മോഹൻലാൽ കയറുമായിരുന്നു. തങ്ങളെല്ലാവരും ചവിട്ടുപാടിയിൽ നിന്നായിരുന്നു യാത്ര താരം ആ മധുര ദിനങ്ങൾ ഓർത്തെടുത്തു.

ഇന്നലെ ഓർമ എക്സ്പ്രസിന്റെ ആദ്യ യാത്രയിൽ ഗതാഗത മന്ത്രി ഗണേഷ് കുമാർ നടന്മാരായ മണിയൻപിള്ള രാജു, നന്ദു എന്നിവർക്കൊപ്പം യാത്ര ചെയ്യവേയാണ് പഴയ ഓർമകൾ പ്രിയദർശൻ ഓർത്തെടുത്തത്. പെൺകുട്ടികൾ കയറുമ്പോൾ സീറ്റ് മാറി കൊടുക്കുക അങ്ങനെയുള്ള പ്രായത്തിന്റെ കുസൃതികൾ ഏറെ ഉണ്ടായിരുന്നതായും പ്രിയദർശൻ ഓർമ്മിച്ചു.