അർജുൻ അശോകൻ നായക വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ സിനിമയാണ് തലവര. ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ് ഇപ്പോൾ ആരംഭിച്ചു. കേരളത്തിലെ 137 തീയേറ്ററുകളിൽ ഓഗസ്റ്റ് 22ന് സിനിമ റിലീസ് ചെയ്യുമെന്നാണ് ഇപ്പോൾ വരുന്ന അപ്ഡേറ്റ്. മലയാളത്തിനു ഒട്ടേറെ ഹിറ്റുകൾ സമ്മാനിച്ച മഹേഷ് നാരായണനും, ഷെബിൻ ബേക്കറും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. തലവര സംവിധാനം ചെയ്യുന്നത് അഖിൽ അനിൽകുമാറാണ്.

പാണ്ട എന്നാണ് ചിത്രത്തിൽ അർജുൻ അശോകന്റെ കഥാപാത്രത്തിന്റെ പേര്. നായികയായി ചിത്രത്തിൽ എത്തുന്നത് രേവതി ശർമയാണ്. പാലക്കാട് പശ്ചാതലമായി എത്തുന്ന സിനിമയിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷയും പാലക്കാടുമായി ബന്ധപ്പെട്ട ശൈലിയാണ്. അഖിൽ അനിൽകുമാർ തന്നെയാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.