പ്രിയദർശൻ എന്ന പ്രശസ്ത മലയാള സംവിധായകൻ മോഹൻലാലിനെ നായകനാക്കി ഒരുക്കിയ സൂപ്പർഹിറ്റ് ചിത്രം ഒപ്പം ഹിന്ദിയിലേക്ക്. ഹായ്‌വാൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ചിത്രികരണം കൊച്ചിയിൽ ആരംഭിച്ചു. സെയ്‌ഫ് അലി ഖാൻ ആണ് മോഹൻലാൽ അവതരിപ്പിച്ച അന്ധനായ കഥാപത്രത്തെ അവതരിപ്പിക്കുക. അക്ഷയ് കുമാർ ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തുന്നു.

കൊച്ചിയിലെ ഇപ്പോളത്തെ സ്‌കെടിയുളിനു ശേഷം ഊട്ടി, മുംബൈ എന്നിവിടങ്ങളിൽ ആകും ചിത്രികരണം നടക്കുക. കഥയിലും കതപാത്രങ്ങളിലും മാറ്റങ്ങളുമായാണ് ചിത്രം ഹിന്ദിയിൽ എത്തുക.