Uncategorized

ചിരഞ്ജീവി ജീവിതത്തിൽ 70 വർഷങ്ങൾ പിന്നിട്ടു: പിറന്നാൾ ആഘോഷമാക്കി രാം ചരൺ

ജീവിതത്തിന്റെ 70 വർഷങ്ങൾ പിന്നിട്ട സൂപ്പർ സ്റ്റാർ ചിരഞ്ജീവിയുടെ പിറന്നാൾ ആഘോഷമാക്കി മകനും നടനുമായ രാം ചരൺ. എഴുപതാം വയസ്സിലും ഹൃദയം കൊണ്ട് തന്റെ പിതാവ് കൂടുതൽ ചെറുപ്പമാകുന്നുവെന്നാണ് രാം ചരൺ കുറിച്ചത്. ബന്ധുക്കൾകൊപ്പം പിതാവിന്റെ ജന്മദിനം ആഘോഷമാക്കുന്ന വിഡിയോയും താരം പങ്കുവെച്ചു.

“ഇന്ന് നാനയുടെ ജന്മദിനം മാത്രമല്ല, മഹാനായ മനുഷ്യന്റെ ആഘോഷം കൂടിയാണ് ഇത്. എന്റെ നായകൻ, വഴികാട്ടി, പ്രചോദനം, എനിക്കുണ്ടായ എല്ലാ വിജയങ്ങളും ഞാൻ കാത്തുസുക്ഷിക്കുന്ന ഓരോ മൂല്യങ്ങളും അങ്ങ് തന്നതാണ്. അങ്ങയുടെ ആരോഗ്യത്തിനും സന്തോഷത്തിനും ഇനിയുള്ള എണ്ണമറ്റ മനോഹരമായ വർഷങ്ങൾക്കും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു. ആർക്കും ലഭിക്കാവുന്നതിൽ വച്ച് ഏറ്റവും നല്ല അച്ഛന് എല്ലാ ആശംസകളും,” രാം ചരണിന്റെ വാക്കുകൾ. ആക്ടർ പൊളിറ്റീഷ്യൻ എന്നീ നിലകളിൽ പ്രശസ്തനായ താരം എന്നും ആയുരാരോഗ്യസൗഖ്യത്തോടെ ജീവിക്കട്ടെ.

Leave a Reply

Your email address will not be published. Required fields are marked *