പ്രമുഖ മലയാളം സൂപ്പർ സ്റ്റാർ മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാൽ നായകനായ് എത്തുന്ന ഏറ്റവും പുതിയ ചിത്രം ഡിയസ് ഈറെ യുടെ ടീസർ പുറത്തിറക്കി നിർമാതാക്കൾ. ഭ്രമയുഗം, ഭുതകാലം എന്നീ ഹിറ്റ് ഹൊറർ സിനിമകൾക്ക് ശേഷം രാഹുൽ സാധാശിവൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ടീസർ കാണികൾക്ക് നൽകുന്നത് പ്രണവിന്റെ ഗംഭീര പ്രകടനവും ഏറെ ദുരുഹതകൾ നിറഞ്ഞ ഒരു കഥയും ആണ്.

ടിയാസ് ഈറെ എന്ന ലാറ്റിൻ പദം സൂചിപ്പിക്കുന്നത് മരിച്ചവർക്ക് വേണ്ടി പാടുന്ന ഒരു ലാറ്റിൻ കവിതയെ ആണ്. ചിത്രത്തിന്റെ കഥയും കഥപാത്രങ്ങളും ഒരുപാട് ദുരുഹതകൾ കാണികളിൽ ഉണർത്തുന്നുണ്ട്.