ഹൃദയത്തിൽ തൊടുന്ന ആദ്യ പകുതി: പ്രേക്ഷക മനം കവർന്നെടുത്ത് ഹൃദയപൂർവം. ഒരു അത്ഭുതം സംഭവിക്കുമോ?, തുടരും പോലെ ജനങ്ങൾക്കിടയിലേക്ക് ലാലേട്ടൻ ഇറങ്ങി ചെല്ലുമോ? ഈ ചോദ്യങ്ങൾ ഹൃദയപൂർവം എന്ന മോഹൻലാൽ ചിത്രം റിലീസ് ചെയ്യുന്നു എന്നറിഞ്ഞപ്പോൾ മുതൽ മനസ്സിൽ കുറിച്ചതാണ്. ചിരിപ്പിച്ചും കൈയ്യടിപ്പിച്ചും ആരാധകരുടെ പ്രതീക്ഷകൾക്കൊത്ത ആദ്യ പകുതി. തീയേറ്ററിനെ കിടുക്കി എന്നാണ് പ്രേഷകർ പറയുന്നത്. ഇതൊരു ലാലേട്ടൻ മാജിക് ആണെന്നാണ് എല്ലാ പ്രേഷകരും പറയുന്നത്.

ഒരു നല്ല ചിത്രം പ്രധീക്ഷിച്ചവരെ ലാലേട്ടനും ടീമും ഒരിക്കലും നിരാശപെടുത്തിയില്ല. തുടരും എത്രമാത്രം ജനപ്രിയ ചിത്രമായിരുന്നോ അതേ ലെവൽ ചിത്രമാണ് ഹൃദയപൂർവം. ഫാമിലിയായ് വന്നു കണ്ട് എൻജോയ് ചെയ്യാൻ പറ്റുന്ന ചിത്രമാണിതെന്നു പ്രേഷകർ പറയുന്നു.