സിനിമയിൽ പ്രവർത്തിക്കുന്ന താരങ്ങൾക്ക് നൽകുന്ന പരമോന്നത വാതുമതിയായ ദാദസാഹിബ് ഫാൽകെ പുരസ്കാരത്തിനർഹനായ മോഹൻലാലിനെ ആദരിക്കാനായി കേരളാ ഗവണ്മെന്റ് സംഘടിപ്പിച്ച വാനോളം മലയാളം ലാൽ സലാം എന്ന പ്രോഗ്രാമിൽ മോഹൻലാൽ പറഞ്ഞ വാക്കുകൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആകുന്നു. അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞ ചില വാചകങ്ങളും അതിനു മറുപടിയായി മോഹൻലാൽ പറഞ്ഞ നന്ദി പ്രസംഗവും ആണ് പ്രേഷകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്.

‘രണ്ട് ദശാബ്ദം മുൻപ് ഈ അവാർഡ് എനിക്ക് ലഭിക്കുമ്പോൾ ഇതുപോലെ ആദരവ് പ്രകടിപ്പിക്കലൊന്നും ഉണ്ടായിരുന്നില്ല. ഇപ്പോൾ നമ്മുടെ സർക്കാരും മുഖ്യമന്ത്രിയും പ്രത്യേകം താത്പര്യമെടുത്താണ് മോഹൻലാലിനെ ആദരിക്കുന്നത്. അതിന് നിങ്ങളോടൊപ്പം എനിക്കും സന്തോഷവും അഭിമാനവും ഉണ്ട്’, മോഹൻലാലിനെ ആദരിച്ചുകൊണ്ട് അടൂർഗോപാലകൃഷ്ണൻ പറഞ്ഞു. മോഹൻലാൽ തന്റെ നന്ദി പ്രകടിപ്പിച്ചുകൊണ്ട് തന്റെ വാക്കുകൾ ആരംഭിച്ചു. എന്നെ പറ്റി ആദ്യമായി നല്ലത് പറഞ്ഞ.., അല്ല മുൻപ് പലപ്പോഴും സംസാരിച്ചിട്ടുള്ള അടൂർ സാറിനും നന്ദി’,