പ്രിത്വിരാജ് ഏറ്റവും പുതുതായി അഭിനയിക്കുന്ന ചിത്രത്തിന്റ ലുക്ക് പുറത്ത് വിട്ട് സംവിധായകൻ രാജമൗലി. ബ്രഹമാണ്ട ചിത്രങ്ങൾ സംവിധാനം ചെയ്തു ഇന്ത്യൻ സിനിമയിൽ തിളങ്ങുന്ന ഒരു സംവിധായകൻ എന്ന നിലയിൽ രാജമൗലി പറഞ്ഞ ഈ വാക്കുകൾ നടന് ഒരു ബഹുമതി തന്നെയാണ്. മലയാളത്തിൽ നടനായും സംവിധായകനായും ഒരുപാട് തിളങ്ങുന്ന താരം കൂടിയാണ് പ്രിത്വിരാജ് എന്ന രാജു. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ആണ് താരം തന്റെ അഭിപ്രായം പുറംലോകത്തെ അറിയിച്ചത്.

‘പൃഥ്വിരാജിനൊപ്പമുള്ള ആദ്യ ഷോട്ട് പൂർത്തിയാക്കിയ ശേഷം, ഞാൻ അദ്ദേഹത്തിന്റെ അടുത്തേക്ക് ചെന്ന് പറഞ്ഞു ‘ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് താങ്കൾ. ഈ ദുഷ്ടനും, ക്രൂരനും, ശക്തനുമായ പ്രതിനായകൻ കുംഭിന് നിങ്ങൾ ജീവൻ നൽകുന്നത് വളരെ സംതൃപ്തി നൽകുന്ന അനുഭവമായിരുന്നു. ആ കസേരയിലേക്ക് ഇറങ്ങിയിരുന്നതിന് പൃഥ്വിരാജിന് നന്ദി.’’–എസ്.എസ്. രാജമൗലിയുടെ വാക്കുകൾ.