56-മത് രാജ്യാന്തര ഫിലിം ഫെസ്റ്റിവൽ ഗോവയിൽ ഈ മാസം നടക്കാനിരിക്കെ മലയാളത്തിൽ നിന്നും എൻട്രി യോഗ്യത നേടി ARM. ടോവിനോയെ നായകനാക്കി ജിതിൻ ലാൽ സംവിധാനം ചെയ്ത ചിത്രം ഇന്ത്യൻ പനോരമ വിഭാഗത്തിൽ നവാഗത സംവിധായനുള്ള ഫീച്ചർ ഫിലിം മത്സര വിഭാഗത്തിലാണ് ഇടം നേടിയിരിക്കുന്നത്. ഈ വിഭാഗത്തിൽ മത്സരിക്കുന്ന 5 ഇന്ത്യൻ സിനിമകളുടെ കൂട്ടത്തിൽ ഇടം നേടിയ ഒരേഒരു ചിത്രമാണ് ഇത്. നവംബർ 20 മുതലാണ് ഫിലിം ഫെസ്റ്റിവൽ ഗോവയിൽ നടക്കുന്നത്.

നവാഗത സംവിധായകൻ ജിതിൻ ലാൽ ഒരുക്കിയ ചിത്രം കേരളത്തിൽ പ്രേക്ഷക പ്രശംസ നേടുകയും കേരളാ സംസ്ഥാന ചലച്ചിത്ര അവാർഡിൽ മൂന്ന് അവാർഡുകൾ കരസ്തമാക്കുകയും ചെയ്തിരുന്നു. ചിത്രത്തിന്റെ വി എഫ് എക്സ് മികവ് ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹത നേടുകയും ചെയ്തിരുന്നു. ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ തുടങ്ങാനിരിക്കെ മലയാളത്തിൽ നിന്നും ഇടം നേടിയ ഏക ചിത്രം എന്ന നിലയിൽ ARM വലിയ പ്രതീക്ഷയാണ് പ്രേഷകർക്കു നൽകുന്നത്.