കീർത്തി സുരേഷ് നയോഗയായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രം നവംബർ 28ന് തീയേറ്ററിൽ എത്തുന്നു. താരം മാസ്സ് പരിവേക്ഷത്തിൽ എത്തുന്ന ചിത്രത്തിന്റെ തലക്കെട്ട് റിവോൾവ്ർ റിറ്റ എന്നാണ് ഇതുവരെ കീർത്തി സുരേഷ് എത്തിയതിനേക്കാൾ വ്യത്യസ്തമായ ഒരു വേഷത്തിലാണ് ഈ ചിത്രത്തിൽ എത്തുന്നത്. കഴിഞ്ഞ ഒക്ടോബറിൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസർ മികച്ച പ്രേഷകപിന്തുണ നേടിയിരുന്നു.

ഏറ്റവും പുതിയ വിവരമനുസരിച്ചു ചിത്രം ഒരു മുഴുനീള എന്റർടൈൻമെന്റ് ആയിട്ടാണ് തീയേറ്ററിൽ എത്തുക. തമിഴിൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രങ്ങളായ ഗോട്ട്, മാനാട് എന്നീ ചിത്രങ്ങൾക്കു തിരക്കഥ ഒരുക്കിയ കെ ജെ ചന്ദ്രു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകത കൂടി ഇതിനുണ്ട്. ഗാനങ്ങൾ ഷോൺ റോൾഡൻ ഒരുക്കുമ്പോൾ ദിനേശ് ബി കൃഷ്ണൻ ചായഗ്രഹണവും, പ്രവീൺ കെ എൽ എഡിറ്റിങ് നിർവഹിക്കുന്നു.