നിങ്ങൾക്ക് ഒരു മുർഖൻ പാമ്പിന്റെ അടുത്ത് പോകാൻ ധൈര്യം ഉണ്ടോ? അതിനെ സ്വന്തം തോളിൽ ഇടേണ്ട അവസ്ഥ വന്നാൽ എന്താവും നിങ്ങളുടെ അനുഭവം. അനിൽ കുമാർ സംവിധാനം ചെയ്ത സായവനം എന്ന ചിത്രത്തിൽ ഭയം നിറഞ്ഞ അനുഭങ്ങൾ അതിജീവിച്ചതിനെ കുറിച്ച് തുറന്നു പറയുകയാണ് നടി ദേവനന്ദ. തനിക്ക് വെറും 18 വയസുള്ളപ്പോൾ ഈ സിനിമയ്ക്കു വേണ്ടി മുർഖൻ പാമ്പിനെ തോളിൽ ഇട്ട് അഭിനയിച്ചതെന്നു താരം പറയുന്നു. ഈ രംഗത്തിന്റെ മേക്കിങ് വീഡിയോ പങ്കുവെച്ചുകൊണ്ടാണ് താരം തന്റെ അനുഭവം വിവരിച്ചത്.

ഈ അരങ്ങേറ്റ ചിത്രത്തിന് തനിക്ക് ലഭിച്ച മികച്ച നടിക്കുള്ള പുരസ്കാരം തന്റെ ധൈര്യത്തിന് ലഭിച്ച അംഗീകാരമായി താരം കാണുന്നു. 18 വയസ്സിൽ ഞാൻ എന്റെ ഭയത്തെ നേരിട്ടത് ഇങ്ങനെയാണ്. തോളിൽ ഒരു പാമ്പിനെ വഹിച്ചു കൊണ്ട് എന്റെ ഹൃദയം ‘സായവനം’ സിനിമയ്ക്ക് നൽകി. കഠിനാധ്വാനം, വിശ്വാസം, ഒരൽപം ഭ്രാന്ത് അവിടെയാണ് സ്വപ്നങ്ങൾ യാഥാർഥ്യമാകുന്നത്. അരങ്ങേറ്റത്തിൽ നിന്ന് മികച്ച നടിക്കുള്ള പുരസ്കാരത്തിലേക്ക്. വീണ ഓരോ മുറിവും ഈ കിരീടത്തിന് മൂല്യമുളതാക്കുന്നു,’’ ദേവനന്ദ പറഞ്ഞു.