മലയാളി പ്രേഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന എക്കോ തിയേറ്ററിലേക്ക്. ചിത്രം നവംബർ 20ന് പുറത്തിറങ്ങുമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. കേരളത്തിൽ വൻ പ്രേക്ഷക സാന്നിധ്യം കൊണ്ട് ശ്രദ്ധ നേടിയ കിഷ്കിന്ദകാന്തത്തിന് ശേഷം ധിൻജിത്ത് അയ്യത്താർ സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിൽ പ്രേഷകർ ഏറെ പ്രതീക്ഷയിൽ ആണ്. യുവതാരം സന്ദീപ് പ്രദീപ് നായകനായ് എത്തുന്ന ഈ ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ബാഹുൽ രമേശ് ആണ്.

ടീസർ നൽകുന്ന സുചന അനുസരിച്ചു ഏറെ മിസ്റ്ററി നിറഞ്ഞ ഒരു ചിത്രമായിരിക്കും ഇത്. നേരത്തെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. ടീം എക്കോ ഒരിക്കലും പ്രേക്ഷകരെ നിരാശപ്പെടുത്തില്ല എന്നാണ് സിനിമലോകം പ്രതീക്ഷിക്കുന്നത്. കിഷ്കിന്ത കാന്തം പോലെ തന്നെ ഈ ചിത്രവും പ്രേക്ഷകരെ കൈയ്യിലെടുക്കും എന്നാണ് ടീസർ നൽകുന്ന സുചന.